വട്ടിയൂർക്കാവിലെ പ്രചാരണത്തിനായി വയനാട്ടിൽ നിന്നെത്തും ,ആരു ജയിക്കണം അവിടെ,എന്തുകൊണ്ട്‌? വയനാട്‌ മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എഴുതിയ ഫേസ്ബുക്ക്‌ കുറിപ്പ്‌ വൈറൽ

വി കെ പ്രശാന്തിനായി തെരെഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ പങ്കെടുക്കാൻ വട്ടിയൂർക്കാവിലെത്തുമെന്ന വയനാട്‌ മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഹദിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറലാവുന്നു.പ്രളയ കാലത്തെ സഹായങ്ങൾക്ക്‌ നേരിട്ട്‌ നന്ദിപറയാൻ ലഭിച്ച അവസരമായികൂടി ഈ സന്ദർഭത്തെ കാണുന്നതായാണു സഹദിന്റെ കുറിപ്പിലുള്ളത്‌.
കാലവർഷക്കെടുതിയിൽ വലിയ ദുരിതമനുഭവിച്ച പ്രദേശമാണു മേപ്പാടി.പുത്തുമലയിലെ ഉരുൾപ്പൊട്ടലിൽ 17 പേർ മരിച്ചു.

പരിഭ്രമിച്ച്‌ നിന്ന ജനതക്ക്‌ എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണലഭിച്ചു.തിരുവനന്തപുരം മേയർ വി കെ പ്രശാന്തിന്റെ ഇടപെടലുകൾ വയനാട്ടിലേക്കടക്കം ദുരന്തബാധിതമേഖലകളിലേക്ക്‌ സഹായങ്ങൾ പ്രവഹിക്കാൻ കാരണമായി.

ഈ പ്രവർത്തനങ്ങൾക്ക്‌ നന്ദി പറയാനും പ്രശാന്തിനായി വോട്ടഭ്യർത്ഥിക്കാനുമായി വട്ടിയൂർക്കാവിലെത്തുമെന്നാണി ഫേസ്‌ ബുക്ക്‌ പോസ്റ്റിൽ സഹദ്‌ കുറിച്ചിരിക്കുന്നത്‌.ആരെ തെരെഞ്ഞെടുക്കണം എന്ന ഘട്ടത്തിൽ ആരാണു ഒപ്പമുണ്ടാവുക എന്നുകൂടി ആലോചിക്കണമെന്ന് സൂചിപ്പിച്ചാണു കുറിപ്പ്‌ അവസാനിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News