അടൂര്‍ പ്രകാശ് ഇടഞ്ഞുതന്നെ; മുല്ലപ്പള്ളി സംസാരിച്ചിട്ടും വഴങ്ങിയില്ല; പ്രതിസന്ധി തുടരുന്നു

തിരുവനന്തപുരം: കോന്നിയില്‍ റോബിന്‍ പീറ്ററിനെ ഒഴിവാക്കി പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍, അടൂര്‍ പ്രകാശ് കടുത്ത അതൃപ്തിയില്‍ തുടരുന്നത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു.

അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് തന്നെ അപമാനിച്ചെന്നും ഇന്ന് കോന്നിയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

മണ്ഡലത്തിലെ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശ് ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യം കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News