ഐശ്വര്യ റായിയെ വീട്ടില്‍നിന്നു പുറത്താക്കി; ഗാര്‍ഹികപീഡനമെന്നും പരാതി

പട്ന: ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായി ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍നിന്നു പുറത്താക്കി.

ഭര്‍തൃമാതാവ് റാബ്റി ദേവിക്കും ഭര്‍തൃസഹോദരി മിസ ഭാരതിക്കുമെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഐശ്വര്യ വീടുവിട്ടത്.

തേജുമായുള്ള ഭിന്നത പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ലാലുവിന്റെ 10 സര്‍ക്കുലര്‍ റോഡിലുള്ള വീട്ടില്‍ തുടര്‍ന്നതെന്ന് ഐശ്വര്യ മാധ്യമങ്ങളോട് പറഞ്ഞു.

ഐശ്വര്യയുടെ വാക്കുകള്‍: ”കഴിഞ്ഞ മൂന്നു മാസമായി റാബ്റി ദേവിയും കുടുംബവും എനിക്ക് ഭക്ഷണം പോലും നല്‍കുന്നില്ല. അടുക്കളയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഭര്‍തൃസഹോദരി മിസ ഭാരതിയുടെ നിര്‍ദേശമനുസരിച്ചാണ് ഇതെല്ലാം നടക്കുന്നത്. എന്റെ മാതാപിതാക്കള്‍ കൊടുത്തയച്ച ഭക്ഷണം കഴിച്ചാണ് പിടിച്ചുനിന്നത്.”

”മിസ ഭാരതി എന്നെ നിരന്തരം ഉപ്രദവിക്കാറുണ്ട്. തേജ് പ്രതാപുമായുള്ള ബന്ധം നല്ലരീതിയിലാകാന്‍ മിസ ഭാരതിക്ക് താല്‍പര്യമില്ല. റാബ്റി ദേവിയുടെ സാന്നിധ്യത്തില്‍ മിസയാണ് വീട്ടില്‍നിന്നു പുറത്താക്കിയത്.”

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here