ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം; ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും രണ്ട് ആഴ്ചയ്ക്കുള്ളില്‍ നല്‍കണം

ഗുജറാത്ത് കലാപത്തിന്റെ ഇര ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്.

2 ആഴ്ചയ്ക്ക് അകം 50 ലക്ഷം രൂപ നല്‍കണം. ഇത് കൂടാതെ സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും ഗുജറാത്ത് സര്‍ക്കാര്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ബില്‍ക്കീസിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ ഏപ്രില്‍ 23ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ് പാലിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്ത് ബില്‍ക്കീസ് ബാനു നല്കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

ഏപ്രിലില്‍ ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കണം എന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ഉത്തരവ് നടപ്പിലാക്കാമെന്ന സോളിസിറ്റര്‍ ജനറലിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി.

2002 മാര്‍ച്ചിലായിരുന്നു ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ സംഘപരിവാര്‍ അക്രമികള്‍ ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയും 3 വയസുള്ള കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്ത സംഭവം അരങ്ങേറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News