
മരട് ഫ്‌ളാറ്റുകള്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ചതാണെന്ന റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
മരടിലെ എച്ച് ടു ഒ ഫ്‌ളാറ്റിലെ നാല് ഉടമകള്‍ നല്‍കിയ റിട്ട് ഹര്‍ജിയാണ് തള്ളിയത്. മരട് കേസില്‍ എല്ലാവരെയും ആവശ്യത്തിന് കേട്ടുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.
തദ്ദേശ സ്വയംഭരണ സെക്രട്ടറി അധ്യക്ഷനായ 3 അംഗ സമിതി ഫ്‌ലാറ്റ് ഉടമകളുടെ വാദം കേട്ടില്ല. മൂന്ന് അംഗ സമിതി മറ്റൊരു വിദഗ്ദ സമിതിക്ക് രൂപം നല്‍കിയത് സുപ്രീം കോടതിയില്‍ നിന്ന് മറച്ച് വച്ചു. അതിനാല്‍ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
2011ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ 2019ല്‍ തയ്യാര്‍ ആക്കിയ തീരദേശ നിയന്ത്രണ മേഖല പ്ലാന്‍ പ്രകാരം ഒ 2 ഛ ഫ്‌ലാറ്റ് നിയമവിധേയം ആക്കി തരണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here