
കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. മനു റോയി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരി സിറ്റി റേഷനിങ് ഓഫീസര്‍ ഷാജി മോന്‍ മുമ്പാകെ തിങ്കളാഴ്ച രാവിലെയാണ് പത്രിക സമര്‍പ്പിച്ചത്.
സിപിഐഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, ജനതാദള്‍(എസ്) ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്.
മനു റോയിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച ഔദ്യോഗിക തുടക്കമാകും. മറൈന്‍ ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടില്‍ വൈകിട്ട് അഞ്ചിന് ചേരുന്ന മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എല്‍ഡിഎഫ് നേതാക്കളായ ടി പി പീതാംബരന്‍, മാത്യു ടി തോമസ് എംഎല്‍എ, സ്‌കറിയ തോമസ്, പി സി ജോസഫ്, കാസിം ഇരിക്കൂര്‍, കെ ജെ സോഹന്‍, എം വി മാണി എന്നിവരും സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യരംഗത്തെ പ്രമുഖരും പങ്കെടുക്കും.
വിപുലമായ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കും പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കും കണ്‍വന്‍ഷന്‍ രൂപംനല്‍കുമെന്ന് എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ സാബു ജോര്‍ജ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here