ശങ്കര്‍റൈ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കാസര്‍ഗോഡ്: മഞ്ചേശ്വരം നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ശങ്കര്‍റൈ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

രാവിലെ 11ന് വിദ്യാനഗറിലെ കലക്ടറേറ്റില്‍ റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ പ്രേമചന്ദ്രന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ എകെജി മന്ദിരത്തില്‍ നിന്ന് നേതാക്കള്‍ക്കൊപ്പമാണ് സ്ഥാനാര്‍ഥി കലക്ടറേറ്റിലെത്തിയത്.

പി കരുണാകരന്‍, പി കെ ശ്രീമതി, സി എച്ച് കുഞ്ഞമ്പു, കെ പി സതീഷ് ചന്ദ്രന്‍, ടി വി രാജേഷ് എംഎല്‍എ, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയോടൊപ്പമെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News