കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ സംയുക്ത തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. ടീകോഴില്‍ നിയമഭേദഗത്തിയിലെ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, മിനിമം വേതനം 21,000 രൂപയാക്കുക, പൊതുമേഖല സ്ഥാപങ്ങളെ സ്വകാര്യവത്ക്കരിക്കരുത് തുടങ്ങി 20ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. അടുത്ത ജനുവരി 8ന് രാജ്യവ്യാപക പണിമുടക്ക് നടത്താനാനും തീരുമാനിച്ചു

സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങി 10ഓളം സംഘടനകള്‍ പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുത്തു. മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത് തികച്ചും തൊഴിലാളി വിരുദ്ധ നയങ്ങള്‍ ആണെന്നും, അടുത്ത ജനുവരി 8ന് രാജ്യവ്യാപക പണിമുടക്ക് നടത്താന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചെന്നും സിഐടിയു നേതാവ് എ ആര്‍ സിന്ധു പറഞ്ഞു.

മിനിമം പെന്‍ഷന്‍ 6000 രൂപയാക്കുക, തൊഴിലില്ലായ്മക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകള്‍ മുന്നോട്ട് വെക്കുന്നു. ഇതിന് പുറമെ സാമ്പത്തിക പ്രതിസന്ധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അനുയോഗ്യമായ നിലപാടുകള്‍ കൈക്കൊള്ളാത്തതിനെതിരെയും പ്രതിഷേധം ശക്തമാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതിനോടകം തൊഴില്‍ നഷ്ടപ്പെട്ടു. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും സംഘടനകള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News