സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളുടെ ഉടമകള്‍ വ്യാഴാഴ്ചയ്ക്കകം ഒഴിയും. കലക്ടര്‍ എസ് സുഹാസുമായി നടത്തിയ ചര്‍ച്ചയിലാണ് ഫ്‌ലാറ്റുകാര്‍ സ്വമേധയാ ഒഴിയാന്‍ സന്നദ്ധത അറിയിച്ചത്. ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കാമെന്നു കലക്ടര്‍ നല്‍കിയ ഉറപ്പില്‍ മൂന്നു ദിവസത്തിനുള്ളില്‍ ഒഴിയാമെന്നു മരടിലെ ഫ്‌ലാറ്റുടമകള്‍.

നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. ഇതോടെ ഉടമകളുടെ സമരം അവസാനിപ്പിച്ചു. ഫ്ളാറ്റില്‍ വെള്ളവും വൈദ്യുതിയും പുനഃസ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്തെന്നും അതിനാലാണ് ഒഴിയുന്നതെന്നും സമരക്കാര്‍ വ്യക്തമാക്കി. താത്കാലിക നഷ്ടപരിഹാരം ഒഴിയുന്നതിനു മുമ്പു തന്നെ ലഭിക്കണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. ഫ്‌ലാറ്റ് ഒഴിയുന്നവര്‍ക്കു താല്‍ക്കാലിക പുനരധിവാസത്തിനു സ്ഥലങ്ങള്‍ കണ്ടെത്തി.