വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായിട്ടായിട്ടാണ് അഡ്വ. വി.കെ പ്രശാന്ത് എത്തിയത്.

കൃത്യം പതിനൊന്ന് മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മുതിര്‍ന്ന നേതാക്കളായ എം.വിജയകുമാര്‍, വി.ശിവന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് വി.കെ പ്രശാന്ത് വരണാധികാരിക്ക് പത്രിക സമര്‍പ്പിച്ചത്.

3 സെറ്റ് പത്രികകളാണ് നല്‍കിയത്. വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. പൂര്‍ണ വിജയപ്രതീക്ഷയാണുള്ളതെന്നും വി.കെ പ്രശാന്ത് പറഞ്ഞു