ബിജെപിയില്‍ കലാപം; മഞ്ചേശ്വരത്ത് നേതാക്കളെ പൂട്ടിയിട്ടു

സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി ബിജെപിയില്‍ കലാപം. മഞ്ചേശ്വരത്ത് ഹിന്ദു ഐക്യവേദി നേതാവ് രവീശതന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നേതാക്കളെ പൂട്ടിയിട്ടു. പഞ്ചായത്ത് കണ്‍വന്‍ഷനെത്തിയ സംസ്ഥാന സംഘടനാ ഓര്‍ഗനൈസിങ് സെക്രട്ടറി എം ഗണേഷ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെയാണ് ഹാളില്‍ പൂട്ടിയിട്ടത്. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ വെട്ടി ജില്ലാപ്രസിഡന്റ് എസ് സുരേഷിനെ പ്രഖ്യാപിച്ചതിലൂം പ്രതിഷേധം ശക്തമാണ്. തന്നെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് കുമ്മനം രാജശേഖരന്‍ തുറന്നടിച്ചു.രവീശതന്ത്രി കുണ്ടാറിന് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News