ജമ്മു കാശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്ട് അനുസരിച്ചും രണ്‍ബീര്‍ പീനല്‍ കോഡ് അനുസരിച്ചും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെല്ലാം അറസ്റ്റിലായിരിക്കുന്നതിനിടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്‍ അടുത്തമാസം 24ന് ബ്ലോക്ക് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അതേദിവസം തന്നെ വോട്ടെണ്ണലും നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ശൈലേന്ദ്ര കുമാര്‍ അറിയിച്ചു.

ബ്ലോക്ക് ഡെവലപ്പ്മെന്റ് തെരഞ്ഞെടുപ്പില്‍ പഞ്ചുകളും സര്‍പഞ്ചുകളും ഒരു ചെയര്‍മാനെ തെരഞ്ഞെടുക്കും. ജില്ലാ ഡെവലപ്പ്മെന്റ് ബോര്‍ഡുകളിലെ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇത്. ഓരോ ഡിഡിബിയും എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമൊപ്പം ബിഡിസി ചെയര്‍പേഴ്സണ്‍മാരെ തെരഞ്ഞെടുക്കും.