മയക്കുമരുന്നിന് അടിമയായ മകളെ അമ്മ വീടിനുള്ളില്‍ ചങ്ങലക്കിട്ട് പൂട്ടി

മയക്കുമരുന്നിന് അടിമയായ മകളെ അമ്മ വീടിനുള്ളില്‍ ചങ്ങലക്കിട്ട് പൂട്ടി. മകള്‍ മയക്കുമരുന്ന് തേടി പോകുന്നത് തടയാനാണ് അമ്മ മകളെ പൂട്ടിയിട്ടത്. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. മകളെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലഹരി വിമോചനകേന്ദ്രത്തിലേക്ക് മാറ്റാന്‍ അമ്മ സര്‍ക്കാറിന്റെ സഹായം തേടിയിട്ടുണ്ട്. ചൊവ്വാഴ്ച സ്ഥലം എംം.പിയായ ഗുജ്റീത്ത് സിങ്ങ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള എല്ലാ വൈദ്യസഹായവും വാഗ്ദാനം ചെയ്തു. പെണ്‍കുട്ടിയെ വീട്ടിലെത്തി ചികിത്സിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.മകളെ താന്‍ മൂന്ന് തവണ സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News