മരടിലെ ഫ്‌ളാറ്റുകള്‍ 11 ന് പൊളിച്ചുതുടങ്ങുമെന്ന് സബ്ബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങ്

മരടിലെ ഫ്‌ളാറ്റുകള്‍ ഈ മാസം 11 ന് പൊളിച്ചുതുടങ്ങുമെന്ന് സബ്ബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങ്. സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദേശിച്ച ഫ്‌ലാറ്റുകളില്‍ സബ്ബ് കളക്ടര്‍ സന്ദര്‍ശനം നടത്തി. സമീപവാസികളുടെ ആശങ്കപരിഹരിക്കാന്‍ 12,13,14 തിയ്യതികളില്‍ അവരുമായി സംസാരിക്കുമെന്നും സ്‌നേഹില്‍കുമാര്‍ സിങ്ങ് അറിയിച്ചു. ഇതിനിടെ ഫ്‌ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിഞ്ഞുപോകുന്നത് തുടരുകയാണ്.

ഈ മാസം 11ന് ഫ്‌ലാറ്റുകള്‍ പൊളിച്ചുതുടങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മരട് നഗരസഭയില്‍ അടിയന്തിര സ്റ്റിയറിംഗ് കമ്മിറ്റി ചേരുകയായിരുന്നു. ഫ്‌ലാറ്റു പൊളിക്കല്‍ നടപടികള്‍ക്ക് നിയോഗിക്കപ്പെട്ട സബ്ബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങുള്‍പ്പടെ യോഗത്തില്‍ പങ്കെടുത്തു.

മരട് ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള കേസന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം നഗരസഭയിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. ഉടമകളുടെ മൊഴിയെടുക്കുന്ന നടപടികള്‍ ഉടനുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

അതേ സമയം ഫ്‌ലാറ്റില്‍ നിന്ന് കൂടുതല്‍ താമസക്കാര്‍ ഇന്ന് ഒഴിഞ്ഞുപോയി. ഇവര്‍ക്കായി സര്‍ക്കാര്‍ പകരം താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ രണ്ടാഴ്ച്ചക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കാമെന്നും കഴിഞ്ഞ ദിവസം കളക്ടറും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലും തീരുമാനമായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News