വയലില്‍ കുഴിച്ചിട്ട നാല് കിലോ സ്വര്‍ണം കണ്ടെത്തി; സ്വര്‍ണത്തിനായി പാടം കിളച്ചുമറിച്ച് നാട്ടുകാര്‍

ഏകദേശം നാലുകിലോയോളം സ്വര്‍ണം വയലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കാസിപുരയിലെ വയലില്‍ നിന്നുമാണ് ഗ്രാമീണര്‍ക്ക് സ്വര്‍ണം ലഭിച്ചത്.

ക്ഷേത്ര നിര്‍മാണത്തിനായി ഭൂമി കുഴിക്കുന്നതിനിടെയാണ് സ്വര്‍ണം കണ്ടെത്തിയത്. മണ്‍കലത്തില്‍ കുഴിച്ചിട്ട നിലയിലാണ് സ്വര്‍ണം ലഭിച്ചത്. സംഭവത്തെക്കുറിച്ച് റവന്യൂ വിഭാഗവും പോലീസും അന്വേഷണം ആരംഭിച്ചു.

ഏറെ പഴക്കമുള്ളതാണ് സ്വര്‍ണം. ഇത് പ്രാചീനകാലത്തുള്ളവര്‍ ഉപയോഗിച്ചതാവാം എന്നാണ് അധികൃതരുടെ പ്രഥമിക നിഗമനം. രണ്ട് നെക്ലൈസും വളയും ഉള്‍പ്പെടെയുള്ളവ സ്വര്‍ണശേഖരത്തില്‍ ഉണ്ടായിരുന്നു.

സ്വര്‍ണം ലഭിച്ചുവെന്ന് കേട്ടതോടെ ഗ്രാമീണര്‍ കൂട്ടത്തോടെയെത്തി പാടം കിളച്ചുമറിക്കാന്‍ തുടങ്ങി. സ്വര്‍ണം കാണാനും നിരവധി പേര്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here