
രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര സര്‍ക്കാരിന്റെ നീതി നീതി ആയോഗ് തയ്യാറാക്കിയ വിദ്യാഭ്യാസ ഗുണനിലവാര സൂചികയാണ് കേരളം മികച്ച മുന്നേറ്റമുണ്ടാക്കിയതെന്ന് കണ്ടെത്തിയിരിക്കുന്നത്.
ആരോഗ്യരംഗത്തും സാമൂഹ്യസുരക്ഷ രംഗത്തും കേരളം ഒന്നാം സ്ഥാനത്താണന്ന് നേരത്തെ നീതി ആയോഗ് കണ്ടെത്തിയിരുന്നു.
2016-2017 വര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് രാജ്യത്തെ വിദ്യാഭ്യാസ നിലവാരം പരിശോധിച്ചത്. വലിയ സംസ്ഥാനങ്ങളെ പ്രത്യേകം പരിഗണിച്ച നീതി ആയോഗ് കേരളം മികച്ച മുന്നേറ്റമുണ്ടാക്കിയതായി കണ്ടെത്തി.
മറ്റ് സംസ്ഥാനങ്ങളെ ഏറെ പിന്നിലാക്കിയ കേരളം 82.2 ശതമാനം വളര്‍ച്ചയിലാണന്ന് നീതി ആയോഗ് കണക്കുകള്‍ നിരത്തുന്നു.
2015-16ല്‍ 77.6 ശതമാനമായിരുന്ന കേരളം തൊട്ടടുത്ത വര്‍ഷം 82 ശതമാനത്തിലേറെ വളര്‍ച്ച നേടി. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാടിന് ലഭിച്ചത് 73.4 ശതമാനം വളര്‍ച്ച.
ഹരിയാനയാണ് മൂന്നാം സ്ഥാനത്ത്.ആകെയുള്ള 20 വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നിലാണ് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്,ബീഹാര്‍, ജാര്‍ഖണ്ഡ്.
പതിനേഴാം സ്ഥാനം യുപിയ്ക്കും പത്തൊമ്പതാം സ്ഥാനത്ത് ബീഹാറും എത്തിയപ്പോള്‍ ജാര്‍ഖണ്ഡാണ് ഇരുപതാം സ്ഥാനത്തായി.
വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ നാല്‍പ്പത് ശതമാനത്തിനടുത്ത് വളര്‍ച്ച നേടാന്‍ മാത്രമേ ഈ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞുള്ളു.
നേരത്തെ മൂന്നാം സ്ഥാനത്തായിരുന്ന മഹാരാഷ്ട്ര 2016-17 വര്‍ഷത്തില്‍ പിന്നിലോട്ട് പോയി ആറാം സ്ഥാനത്ത് എത്തിയെന്ന് നീതി ആയോഗ് കണ്ടെത്തി.
വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില, അദ്ധ്യാപകരുടെ ഗുണനിലവാരം , അദ്ധ്യാപന നിയമനത്തിലെ സുതാര്യത, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയിലും കേരളത്തിന് ഏറെ മുന്നേറാനായെന്ന് നീതി ആയോഗിന്റെ 135 പേജ് വരുന്ന റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും പ്രത്യേകം നീതി ആയോഗ് പരിശോധിച്ചു. ഇത് പ്രകാരം കേരളസര്‍ക്കാരാണ് ഒന്നാം സ്ഥാനത്ത്.
79 ശതമാനമാണ് കേരളത്തിന്റെ സ്‌കോര്‍. ആരോഗ്യ രംഗത്തും കേരളം ഒന്നാം സ്ഥാനത്താണ് നേരത്തെ നീതി ആയോഗ് കണ്ടെത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here