
തിരുവനന്തപുരം: കെഎസ്ഇബിയുടെ സാലറി ചലഞ്ചിനെപ്പറ്റി ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് മറുപടിയുമായി മന്ത്രി എം എം മണി. മുഖ്യമന്ത്രിക്ക് കൈമാറിയ കെഎസ്ഇബിയിലെ സാലറി ചലഞ്ചിന്റെ 131.26 കോടി രൂപ എവിടെപ്പോയി എന്നായിരുന്നു എംഎല്‍എയുടെ ചോദ്യം.
രേഖകള്‍ സഹിതമാണ് മന്ത്രി എംഎം മണിയുടെ പോസ്റ്റ്.
‘ചാടിക്കളിക്കെടാ കൊച്ചുരാമാ’ ……..
നേതാക്കള്‍ ബലരാമനോട്.
പാവം ബലരാമന്‍……..
കേട്ടപാതി കേള്‍ക്കാത്തപാതി
കാര്യമറിയാതെ ചാടി.
ഒരു MLAയുടെ വിവരക്കേട് അധികമാളുകള്‍ കാണും മുമ്പ് പോസ്റ്റ് മുക്കി കണ്ടം വഴി ഓടിക്കോ.
CMDRF – ലേക്ക് ഓഗസ്റ്റ് 20 നു കൊടുത്ത ചെക്ക് ഓഗസ്റ്റ് 22 നു തന്നെ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്.
KSEB യുടെ സാലറിയും പെന്‍ഷനും SBI മുഖേനയാണ്.
ബലരാമന്‍ ഇട്ട പോസ്റ്റിലെ സ്‌ക്രീന്‍ഷോട്ട് തന്നെ ഒന്ന് മനസ്സിരുത്തി വായിച്ചേ ബലരാമാ.
അത് ട്രഷറി മുഖേന വന്ന തുകയുടെ കണക്കാണെന്ന് മനസ്സിലാവുന്നുണ്ടോ?
ബലരാമന്‍ വെറും ‘ബാലരാമന്‍’ ആവരുത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here