മുത്തൂറ്റ് സമരം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു; ഐക്യദാര്‍ഢ്യവുമായി വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം

കൊച്ചി: തൊഴിലാളി ചൂഷണത്തിനെതിരെ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു.

നോണ്‍ ബാങ്കിംഗ് & പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തില്‍ 42 ദിവസമായി സമരം തുടരുന്ന സാഹചര്യത്തിലാണ് പണിമുടക്കിന് ദേശവ്യാപകമായ പിന്തുണയേറുന്നത്.

കേരളത്തിലെ വിവിധ ബ്രാഞ്ചുകളില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് മറ്റ് സംസ്ഥാനങ്ങളെ മുത്തൂറ്റ് ഫിനാന്‍സ് ഓഫീസുകള്‍ക്കു മുന്‍പിലും സിഐടിയുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

അടിയന്തിരമായി പ്രശ്‌‌‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകാത്തപക്ഷം പ്രക്ഷോഭം സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് സിഐടിയു ഹൈദ്രാബാദ് കമ്മറ്റി മുത്തൂറ്റ് മാനേജ്‌മെന്റിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

സെക്കന്ദ്രാബാദ് മുത്തൂറ്റ് ഫിനാന്‍സ് ശാഖക്കു മുന്‍പില്‍ നടന്ന പ്രതിഷേധ പ്രകടനം സിഐടിയു ഹൈദ്രാബാദ് ജില്ലാ കമ്മറ്റി സെക്രട്ടറി എം വെങ്കിടേഷ് ഉദ്ഘാടനം ചെയ്‌തു.

ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, മാംഗ്ലൂര്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലടക്കം രാജ്യത്താകമാനം മുത്തൂറ്റ് ഫിനാന്‍സ് ഓഫീസുകള്‍ക്ക് മുന്‍പില്‍ വരും ദിവസങ്ങളില്‍ സിഐടിയു നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.

ശമ്പളവര്‍ധനവ് നടപ്പില്‍ വരുത്തുക, മന്ത്രിയുടെയും ലേബര്‍ കമീഷണറുടെയും സാന്നിധ്യത്തില്‍ ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുക, തൊഴില്‍ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കുക, പ്രൊബേഷന്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) നേതൃത്വത്തിലാണ് സമരം.

സംസ്ഥാനത്തെ 11 റീജ്യണുകളിലായി 650 ബ്രാഞ്ചുകള്‍, ഹെഡ് ഓഫീസ്, റീജ്യണല്‍ ഓഫീസുകള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ പണിമുടക്കിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News