സാമൂഹ്യ മാധ്യമങ്ങള്‍ ആശയ കൈമാറ്റത്തിന് ഉപയോഗിക്കുന്നതിനൊപ്പം ഇന്ന് യുവാക്കള്‍ക്കിടയില്‍ എറ്റവും അധികം ദുരുപയോഗം ചെയ്യപ്പെടുന്നതും സാമൂഹ്യ മാധ്യമങ്ങള്‍ തന്നെ.

പ്രേമിക്കുന്ന വ്യക്തിക്ക് തന്റെ നഗ്ന ചിത്രങ്ങള്‍ നല്‍കി കുരുക്കിലാവുന്ന യുവതികളുടെ വാര്‍ത്തകള്‍ ഏറെ വരാറുണ്ടെങ്കിലും ഈ പ്രവണത ചെറുപ്പക്കാര്‍ക്കിടയില്‍ അതുപോലെ നിലനില്‍ക്കുന്നു ഇതിന്റെ കാരണം തേടുകയാണ് അമേരിക്കയില്‍ നടന്ന ഒരു പഠനം.

2018-2019 കാലയളവില്‍ 1918 കോളേജ് വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരും തങ്ങളുടെ അര്‍ദ്ധ, പൂര്‍ണ നഗ്ന ചിത്രങ്ങള്‍ പ്രണയിക്കുന്നവര്‍ക്ക് അയച്ചുകൊടുത്തവരാണ് ഇതില്‍ തന്നെ 73 ശതമാനം പേരും സ്ത്രീകളാണ്.

എന്തിനാണ് സ്വന്തം നഗ്ന ചിത്രങ്ങള്‍ പ്രണയിക്കുന്നവര്‍ക്ക് അയക്കുന്നതെന്ന ചോദ്യത്തിന് വ്യത്യസ്തങ്ങളായ ഉത്തരങ്ങളാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ നല്‍കിയത്.

പങ്കാളിക്ക് തങ്ങളിലുള്ള ലൈംഗിക താല്‍പര്യം കുറയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും. ഇങ്ങനെ ചിത്രങ്ങള്‍ എടുത്ത് അയക്കുന്നത് തങ്ങളുടെ ആത്മവിശ്വാസത്തെയും മാനസിക ആരോഗ്യത്തെയും വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചു.

അമേരിക്കയിലെ ആരിസോണ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് സോഷ്യല്‍ ആന്റ് ബിഹേവിയര്‍ സയന്‍സിലെ സ്‌കൂള്‍ ഓഫ് സോഷ്യോളജിയില്‍ ഗവേഷകയായ മോര്‍ഗന്‍ ജോണ്‍സ്റ്റോബര്‍ഗ് ആണ് ഈ പഠനം നടത്തിയത്.