ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ കിഫ്ബിയില്‍ പുരോഗമിക്കുന്നത് 2790.92 കോടി രൂപയുടെ പദ്ധതികള്‍. റോഡ്, മേല്‍പ്പാലം, സ്‌കൂള്‍ നവീകരണം, വൈദ്യുതി ലൈന്‍ നവീകരണം, ജങ്ഷന്‍ വികസനം, തീരസംരക്ഷണം, മലയോര വിശാലപാത, പാലങ്ങള്‍, സ്റ്റേഡിയം, ആശുപത്രി നവീകരണം, റെയില്‍വേ മേല്‍പ്പാലം തുടങ്ങിയ പദ്ധതികളാണ് പുരോഗമിക്കുന്നത്.

എറണാകുളം

എറണാകുളം മണ്ഡലത്തില്‍ 1582.92 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങളാണ് മുന്നേറുന്നത്. സംയോജിത ജലഗതാഗത സംവിധാനം-566.51 കോടി, കുമ്പളം-തേവര പാലം-97.45 കോടി, അറ്റ്ലാന്റീസ് റെയില്‍വേ മേല്‍പ്പാലം-89.77 കോടി, കൊച്ചി സര്‍ക്കിള്‍ വൈദ്യുതി വിതരണ ശൃംഖല മാറ്റി സ്ഥാപിക്കല്‍-32.44 കോടി, കളമശേരി-ആലുവ എയര്‍പോര്‍ട്- സീപോര്‍ട് റോഡ്-437.28 കോടി, 110 കെവി സബ് സ്റ്റേഷന്‍ 220 കെവി സ്റ്റേഷനായി ഉയര്‍ത്തല്‍-224.82 കോടി, ചെല്ലാനം പുത്തന്‍തോട്, എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ നവീകരണം- അഞ്ച് കോടി വീതം, വടുതല റയില്‍വേ മേല്‍പ്പാലം-47.72 കോടി, ജനറല്‍ ആശുപത്രിക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കും അടിസ്ഥാന സൗകര്യ വിപുലീകരണവും-76.50 കോടി എന്നിവയാണ് പ്രധാന പദ്ധതികള്‍.

വട്ടിയൂര്‍ക്കാവ്

വട്ടിയൂര്‍ക്കാവില്‍ 265.47 കോടി രൂപയുടെ പദ്ധതികളും കിഫ്ബി വഴി പുരോഗമിക്കുന്നു. പട്ടം മേല്‍പ്പാലം-84.61 കോടി, പട്ടം, വട്ടിയൂര്‍ക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ നവീകരണം -എട്ടു കോടി, പ്രധാന വൈദ്യുതി ലൈനുകളുടെ മാറ്റി സ്ഥാപിക്കല്‍-77.86 കോടി, വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനം-95 കോടി എന്നിവയാണ് പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍.

കോന്നി

കോന്നി മണ്ഡലത്തില്‍ ആകെ 243.62 കോടിയുടെ പദ്ധതികളും കിഫ്ബിയില്‍ പുരോഗമിക്കുന്നു. വടശേരിക്കരയില്‍ പുതിയ പാലം-14.06 കോടി, അട്ടച്ചാക്കല്‍-കുമ്പളാംപൊയ്ക റോഡ്-17.28 കോടി, കലഞ്ഞൂര്‍ പാടം റോഡ്-22.29 കോടി, കോന്നി ഗവ. എച്ച്എസ്എസ്-അഞ്ചു കോടി, പത്തനംതിട്ട സര്‍ക്കിളിലെ വൈദ്യുതി ലൈനുകള്‍ മാറ്റി പുതിയവ സ്ഥാപിക്കല്‍-മൂന്നു കോടി, ശബരി പദ്ധതി-243.62 കോടി എന്നിവയാണ് പ്രധാന പദ്ധതികള്‍.

മഞ്ചേശ്വരം

മഞ്ചേശ്വരം മണ്ഡലത്തില്‍ 186.74 കോടിയുടെ പദ്ധതികള്‍ കിഫ്ബിയിലുണ്ട്. മലയോര വിശാലപാത ചേവാര്‍-ഇടപറമ്പ്, നന്ദരാപടവ്-ചേവാര്‍-131.8 കോടി, മോര്‍ഗല്‍, കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ നവീകരണം-എട്ടു കോടി-, തീര സംരക്ഷണം-46.94 കോടി കൂടിയാണിവ.

അരൂര്‍

അരൂര്‍ മണ്ഡലത്തില്‍ കിഫ്ബി വഴി 395.26 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നു. പള്ളിപ്പുറം- നെടുമ്പ്രക്കാട് പാലം-19.91 കോടി, പള്ളിപ്പുറം സ്റ്റേഡിയം-12.95 കോടി, ചന്തിരൂര്‍, തിരുനല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ നവീകരണം-എട്ടു കോടി, വൈ്യദുതി വിതരണ ശൃംഖലയുടെ ശാക്തീകരണം-96.39 കോടി, പെരുമ്പളം പാണവള്ളി, കാക്കതുരുത്ത് പാലങ്ങള്‍-33.14 കോടി, തുറവൂര്‍ താലൂക്ക് ആശുപത്രി വിപുലീകരണം-34.83 കോടി, വയലാര്‍ ജങ്ഷന്‍-പള്ളിപ്പുറം റോഡ്-94.18 കോടി എന്നിവയാണിവ.