ദേശീയ റെക്കോഡ് തിരുത്തി; അന്നു റാണി ഫൈനലില്‍

ലോക അത്ലറ്റിക് മീറ്റ് വനിതകളുടെ ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോഡ് തിരുത്തി അന്നു റാണി ഫൈനലില്‍. പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ അണിനിരന്ന അന്നു 62.43 മീറ്റര്‍ ജാവലിന്‍ പായിച്ചാണ് സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് മായ്ച്ചത്. ഫൈനലിലേക്ക് അഞ്ചാം സ്ഥാനത്തോടെയാണ് മുന്നേറ്റം. ഇന്നാണ് ഫൈനല്‍.

ഫെഡറേഷന്‍ കപ്പിലെ 62.34 മീറ്ററായിരുന്നു ഇതേവരെയുള്ള മികച്ച ദേശീയ ദൂരം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് അന്നു. രണ്ടാം ശ്രമത്തിലാണ് ദേശീയ റെക്കോഡ് തിരുത്തിയ പ്രകടനം അന്നു നടത്തിയത്. ആദ്യശ്രമത്തില്‍ 57.05 മീറ്ററും മൂന്നാം ശ്രമത്തില്‍ 60.50 മീറ്ററുമാണ് ഇരുപത്തിയേഴുകാരി കുറിച്ചത്.

വനിതകളുടെ 200 മീറ്റര്‍ ഹീറ്റ്സില്‍ അര്‍ച്ചന സുശീന്ദ്രന്‍ എട്ടാമതായി. 23.65 സെക്കന്‍ഡില്‍ ദൂരം പൂര്‍ത്തിയാക്കിയ അര്‍ച്ചന സെമി കാണാതെ പുറത്തായി. 400 മീറ്ററില്‍ അഞ്ജലി ദേവി ഹീറ്റ്സില്‍ ആറാമതായി (52.33).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News