ഒറ്റപ്പെട്ടുപോയിട്ടും അതിജീവിച്ചതിന്റെ ‘തെളിവു’മായി ആശ ശരത്

സംവിധായകന്‍ എം എ നിഷാദും തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടിയും ഒന്നിക്കുന്ന ചിത്രം ‘തെളിവ്’ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ശക്തമായ സ്ത്രീകഥാപാത്രവുമായാണ് ആശ ശരത് എത്തുന്നത്.

രണ്‍ജി പണിക്കര്‍, ലാല്‍, നെടുമുടി വേണു, സിജോ വര്‍ഗീസ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, മീര നായര്‍, മാല പാര്‍വതി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

നിഷാദും ചെറിയാന്‍ കല്പകവാടിയും പത്തുവര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണ്. ഒരു തുരുത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീയുടെ അതിജീവനപോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ദേശീയ പുരസ്‌കാര ജേതാവ് എസ്. പ്രവീണ്‍ ആണ് ഛായാഗ്രഹണം. പ്രഭാവര്‍മ്മയും കെ ജയകുമാറും രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കല്ലറ ഗോപന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here