പാലാരിവട്ടം അ‍ഴിമതി: ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റിന് നിയമ വകുപ്പിന്‍റെ ഉപദേശം തേടി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്‌റ്റിന്‌ വിജിലൻസ്‌ നിയമ വകുപ്പിന്റെയും ഉപദേശം തേടി.

നേരത്തെ വിജിലൻസ്‌ അഡീഷണൽ ഡയറക്ടർ ഓഫ്‌ പ്രോസിക്യൂഷന്റെ ഉപദേശം തേടിയിരുന്നു. അദ്ദേഹത്തിന്റെ ശുപാർശയെ തുടർന്നാണിത്‌.

അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം ഇബ്രാഹിംകുഞ്ഞിന്റെ അറസ്‌റ്റിന്‌ സർക്കാർ അനുമതി വേണമോയെന്നതിൽ വ്യക്തതതേടും.

നിയമോപദേശത്തിനായി വിജിലൻസ്‌ ഡയറക്ടർ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിയെ സമീപിച്ചു. അടുത്ത ദിവസംതന്നെ നിയമോപദേശം ലഭിക്കും.

2018 ജൂലൈയിലെ അഴിമതി നിരോധന നിയമ ഭേദഗതി 17 എ പ്രകാരം പൊതുസേവകനെതിരെ അന്വേഷണമോ അറസ്‌റ്റടക്കമുള്ള നടപടികളോ നടക്കുംമുമ്പ്‌ സർക്കാർ അനുമതി വേണം.

ഇബ്രാഹിംകുഞ്ഞിനെ കേസിൽ പ്രതിചേർക്കാനുള്ള വ്യക്തമായ തെളിവ്‌ വിജിലൻസിന്‌ ലഭിച്ചിട്ടുണ്ട്‌. ഇക്കാര്യം വിജിലൻസ്‌ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here