എം എ നിഷാദിന്റെ ‘തെളിവ് ‘ ഒക്ടോബര്‍ 18ന്

‘കിണര്‍ ‘എന്ന ചിത്രത്തിനു ശേഷം എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ തെളിവ് ‘. ഇതികാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേംകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ചെറിയാന്‍ കല്പകവാടി എഴുതുന്നു. ഈ ചിത്രത്തില്‍ ചുറ്റുപാടുകളുടെ സമ്മര്‍ദ്ദത്താല്‍ ഒരു തുരുത്തില്‍ ഒറ്റപ്പെട്ടു പോയ ഗൗരി എന്ന സ്ത്രിയുടെ അതിജീവനത്തിന്റെ സത്യസന്ധമായ മുഹൂര്‍ത്തങ്ങള്‍ പ്രശസ്ത താരം ആശാ ശരത്ത് ഗൗരി എന്ന അതി ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ലാല്‍, നെടുമുടിവേണു, രഞ്ജിപണിക്കര്‍, ജോയ് മാത്യൂ, മണിയന്‍ പിള്ള രാജൂ, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, സുനില്‍ സുഖദ, അനില്‍ നെടുമങ്ങാട്, സിജോയ് വര്‍ഗ്ഗീസ്, കലാഭവന്‍ ഹനീഫ്, രാജേഷ് വര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അല്‍ അമീന്‍, മീര നായര്‍, മാല പാര്‍വ്വതി, തെസ്‌നി ഖാന്‍, അനിത നായര്‍, പൗളി വത്സന്‍, ബേബി നക്ഷത്ര തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിലൂടെ ഡി ജി പി മുഹമ്മദ് യാസിമിന്റെ മകന്‍ മൊഹ്‌സിന്‍ ഖാനെ പരിചയപ്പെടുത്തുന്നു.

നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കെ ജയകുമാര്‍, പ്രഭാവര്‍മ്മ എന്നിവരുടെ വരികള്‍ക്ക് കല്ലറ ഗോപന്‍ സംഗീതം പകരുന്നു. എം ജയചന്ദ്രന്റെതാണ് പശ്ചാത്തല സംഗീതം.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-കെ എസ് രാമു,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍,സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍,പരസ്യകല-കോളിന്‍സ് ലിയോഫില്‍,എഡിറ്റര്‍-ശ്രീകുമാര്‍ നായര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിജിത്.

അസോസിയേറ്റ് ഡയറക്ടര്‍-ആസിഫ് കുറ്റിപ്പുറം,അസിസ്റ്റന്റ് ഡയറക്ടര്‍-നിസ്സാര്‍ മുഹമ്മദ്,സുബീഷ് സുരേന്ദ്രന്‍,രോഹിത് രാജശേഖരന്‍,ഓഡിയോഗ്രാഫി-രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്-സന്തോഷ് ചെറുപൊയ്ക,പ്രൊഡകഷന്‍ മാനേജര്‍-സജയന്‍ ഉദയന്‍കുളങ്ങര. വാര്‍ത്തപ്രചരണം-എ എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here