‘ഇന്ത്യ ആന്റ് ദി നെതര്‍ലാന്റ്’ വേണു രാജമണിയുടെ പുസ്തകത്തിന്റെ ആദ്യ കോപ്പി നെതര്‍ലന്റ് രാജാവ് ഏറ്റുവാങ്ങി

ഇന്ത്യയും നെതര്‍ലാന്റും തമ്മിലുള്ള സാംസ്‌കാരിക പാരമ്പര്യങ്ങളെകുറിച്ച് ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജമണി എഴുതിയ ‘ഇന്ത്യയും നെതര്‍ലാന്റും- ഇന്നലെ ഇന്ന് നാളെ’ പുസ്തകത്തിന്റെ ആദ്യ കോപ്പി നെതര്‍ലന്റ് രാജാവ് ഏറ്റുവാങ്ങി.

ആംസ്റ്റര്‍ഡാമിലെ നാഷണല്‍ മ്യൂസിയത്തില്‍ നവംബര്‍ 30 ന് നടന്ന ‘ഇന്ത്യയും നെതര്‍ലാന്റും ഇന്നലെ ഇന്ന് നാളെ’ എന്ന സെമിനാറില്‍ വച്ചാണ് പുസ്‌ക പ്രകാശനം നടന്നത്.

ഡച്ച് രാജാവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള മുന്നൊരുക്കമാണ് സെമിനാറെന്ന് ചടങ്ങില്‍ രാജമണി പറഞ്ഞു. ഇന്ത്യയും നെതര്‍ലാന്റും തമ്മിലുള്ള വാണിജ്യ സാസംസ്‌കാരിക ബന്ധങ്ങളില്‍ പുതിയ തലങ്ങളിലേക്ക് വെളിച്ചം വീശുന്നതാവും സന്ദര്‍ശനമെന്നും വേണു രാജമണി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ക്ഷണം സ്വീകരിച്ച് ഡച്ച് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും ഒക്ടോബര്‍ 14 മുതല്‍ 18 വരെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ന്യൂസിലന്റ് കൊട്ടാരത്തെ അധികരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here