മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവസിന് തിരിച്ചടി. തെരഞ്ഞടുപ്പ് കേസിൽ ബോംബെ ഹൈക്കോടതി നൽകിയ ക്ലീൻ ചിറ്റ് സുപ്രീംകോടതി റദ്ദാക്കി.

2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസ് മറച്ചു വച്ച സംഭവത്തിൽ ഫഡ്നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.

ജനപ്രാതിനിധ്യ നിയമത്തിലെ 125ആം വകുപ്പ് പ്രകാരം    വിചാരണ കോടതിക്ക് മുന്നോട്ട് പോകാമെന്ന്  ചീഫ് ജസ്റ്റിസ് രഞ്ജൻ ഗാഗോയി അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

2 ക്രിമിനൽ കേസുകളുടെ വിവരം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഫഡ്നവിസ്  മറച്ചുവെച്ചു എന്ന്  ആരോപിച്ച് അഭിഭാഷകനായ  സതീഷ് ഊകെ നൽകിയ ഹർജിയിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News