കശ്മീര്‍ ഹര്‍ജികളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് 4 ആഴ്ച സമയം അനുവദിച്ചു

കശ്മീര്‍ ഹര്‍ജികളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി 4 ആഴ്ച സമയം അനുവദിച്ചു. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് സമയം അനുവദിച്ചത്. ഓരോ ഹര്ജികളിലും വ്യത്യസ്ത വാദങ്ങള്‍ ആണെന്നും ഹര്ജികള്‍ക്ക് മറുപടി നല്‍കാന്‍ സമയം ആവശ്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തെ സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എതിര്‍ത്തു. ജമ്മു കശ്മീര്‍ പുനഃ സംഘടന ഒക്ടോബര് 31ന് നടപ്പിലാകും. ഇത് മുന്നിലെ കണ്ട് കേസ് നീട്ടി കൊണ്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് തരിഗാമിയുടെ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ വാദിച്ചു.

28 ദിവസം അനുവദിച്ച കോടതി പ്രത്യേക പദവി ചോദ്യം ചെയ്തുള്ള പഴയ ഹര്ജികളുടെ തല്‍സ്ഥിതി വിവരങ്ങള്‍ നല്‍കാന്‍ രജിസ്ട്രിക്ക് നിര്‍ദേശവും നല്‍കി. ഹര്‍ജികള്‍ നവംബര്‍ 14ന് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News