ദില്ലിയില്‍ പഠിക്കുന്ന സിയാനി ബെന്നി എന്ന യുവതി ലൗ ജിഹാദിന്റെ ഭാഗമായി മുസ്ലിം യുവാവുമായി പ്രണയത്തിലാകുകയും വിദേശത്തേക്ക് കടന്നുവെന്നും ഭീകരസംഘത്തില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും പ്രചാരണമുണ്ടായിരുന്നു.

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ കേരളത്തിലെ രണ്ട് ലൗ ജിഹാദ് സംഭവങ്ങള്‍ എന്ന പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചപ്പോള്‍ സിയാനി ബെന്നിയുടെ കാര്യവും പരോക്ഷമായി സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ആരോപിക്കപ്പെട്ട പോലെ ലൗ ജിഹാദും തീവ്രവാദവുമൊന്നും തന്റെ കാര്യത്തില്‍ ഇല്ലെന്നും തനിക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനാണ് യുഎഇയില്‍ വന്നതെന്നും ഇസ്ലാം മതം സ്വീകരിച്ചുവെന്നും സിയാനി ബെന്നി പറയുന്നു.