ശാരദ ചിട്ടി തട്ടിപ്പ്: സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ രാജീവ് കുമാറിന് മുൻകൂർ ജാമ്യം

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിന് ആശ്വാസം. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ രാജീവ് കുമാറിന് മുൻകൂർ ജാമ്യം ലഭിച്ചു.

കൽക്കത്ത ഹൈക്കോടതി ആണ് ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ ബോണ്ടിന്മേലും കൽക്കത്ത വിട്ടു പോകരുതെന്ന ഉപാധിയോടെയുമാണ് ജാമ്യം.

കേസിൽ സിബിഐ അറസ്റ്റ് ഭീഷണി നേരിടുന്ന രാജീവ് കുമാർ ഇപ്പോൾ ഒളിവിലാണ്. ശാരദ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥൻ ആയിരിക്കെ പ്രതികൾക്ക് വേണ്ടി കേസിലെ തെളിവുകൾ നശിപ്പിച്ചു എന്നാണ് രാജീവ്‌ കുമാറിനെതിരായ സിബിഐ കണ്ടെത്തൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News