കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമാണം ആർഡിഎസ്‌ കമ്പനിക്ക്‌ ലഭിക്കാൻ ടെണ്ടർ രേഖകളിലടക്കം തിരുത്തൽ വരുത്തിയെന്ന്‌ വിജിലൻസ്‌ കോടതിയിൽ.

ചെറിയാൻ വർക്കിയെന്ന കമ്പനി 42 കോടിക്കും ആർഡിഎസ് 47.68 കോടിക്കുമാണ്‌ പാലം നിർമാണത്തിനുള്ള ടെണ്ടർ ക്വോട്ട്‌ ചെയ്‌തിരുന്നത്‌.

എന്നാൽ പിന്നീട്‌ ഇതിൽ അധികമായി തിരുത്തൽ വരുത്തി ആർഡിഎസ്‌ കമ്പനിക്ക്‌ 13.43 ശതമാനം ഇളവ്‌ നൽകി 41 കോടിയാക്കി കാണിച്ചുവെന്നും സ്‌പെഷ്യൽ ഗവൺമെന്റ്‌ പ്ലീഡർ (വിജിലൻസ്‌) എ രാജേഷ്‌ കോടതിയെ അറിയിച്ചു.

ടെണ്ടർ രജിസ്‌റ്ററിൽ അടക്കം തിരുത്തൽ വരുത്തിയിട്ടുണ്ട്‌. ഇതിൽ കയ്യക്ഷരം വ്യത്യസ്‌തമാണ്‌. ആർബിസിഡികെ കരാറുകാരനും കിറ്റ്‌കോ ഉദ്യോഗസ്ഥനുമാണ്‌ ഇതിന്‌ പിന്നിലെന്നും വിജിലൻസ്‌ അറിയിച്ചു.

പ്രകടമായ വ്യത്യാസമാണ്‌ രജിസ്സറിൽ ഉള്ളതെന്ന്‌ കോടതി നിരീക്ഷിച്ചു.