മുത്തൂറ്റ് സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മെന്‍റ് സന്നദ്ധമാകണം: സിപിഐഎം

മുത്തൂറ്റ്‌ ഫിനാന്‍സ്‌ ജീവനക്കാരുടെ പണിമുടക്ക്‌ സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ്‌ സന്നദ്ധമാകണമെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക,പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക, ലേബര്‍ കമ്മീഷണര്‍ മുമ്പാകെ നേരത്തെയുണ്ടായ ഒത്ത്‌തീര്‍പ്പ്‌ വ്യവസ്ഥകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ ജീവനക്കാര്‍ ഉന്നയിച്ചിരിക്കുന്നത്‌.

പണിമുടക്ക്‌ ആരംഭിച്ച ശേഷം തൊഴില്‍ വകുപ്പ്‌ മന്ത്രി അനുരഞ്‌ജന യോഗം വിളിച്ചെങ്കിലും. തര്‍ക്ക പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാക്കാന്‍ സഹായകരമായ നിലപാട്‌, മുത്തൂറ്റ്‌ മാനേജ്‌മെന്റിന്റെ ഭാഗത്ത്‌ നിന്നുണ്ടായില്ല.

പണിമുടക്കിനാഹ്വാനം നല്‍കിയത്‌ സി.ഐ.ടി.യു. നേതൃത്വത്തിലുള്ള യൂണിയനാണെങ്കിലും, സംസ്ഥാനത്തെ മുഴുവന്‍ ട്രേഡ്‌ യൂണിയനുകളും ഈ സമരത്തിന്‌ പിന്തുണ നല്‍കിയത്‌ ജീവനക്കാരുടെ സമരം ന്യായമാണെന്നതിന്റെ തെളിവാണ്‌.

ഒക്ടോബര്‍ 4-ന്‌ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ വീണ്ടും ചർച്ച നടത്തുന്നുണ്ട്‌. പ്രസ്‌തുത ചര്‍ച്ചയില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സഹായകരമാകുന്ന വിധത്തില്‍ നിലപാട്‌ കൈക്കൊള്ളണമെന്ന്‌ സി.പി.ഐ(എം) അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News