കോഴിക്കോട്- മൈസൂര്‍ ദേശീയപാതയിലെ രാത്രി യാത്ര നിരോധനം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട്‌ സ്വീകരിക്കണം; എ വിജയരാഘവന്‍

ദേശീയപാതയായ 766 കോഴിക്കോട് – മൈസൂര്‍ റൂട്ടില്‍ രാത്രി യാത്ര നിരോധനം പൂര്‍ണ്ണമായി പിന്‍വലിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട്‌ സ്വീകരിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍. കോടതിയിലും കേന്ദ്ര നിലപാട്‌ വളരെ നിര്‍ണ്ണായകമാണ്‌.

രാത്രി ഒമ്പത്‌ മണിമുതല്‍ രാവിലെ ആറുവരെയുള്ള നിരോധനത്തിന്‌ പകരം പൂര്‍ണ്ണമായ നിരോധനത്തിനുള്ള അഭിപ്രായമാണ്‌ കോടതി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തോട്‌ ആരാഞ്ഞിട്ടുള്ളത്‌. 24 മണിക്കൂര്‍ ഗതാഗതനിരോധനം നടപ്പാക്കാനുള്ള നടപടി വടക്കന്‍ കേരളത്തിലെയും, പ്രത്യേകിച്ച്‌ വയനാട്‌ ജില്ലയിലെയും മുഴുവന്‍ ജനങ്ങളെയും പ്രതികൂലമായി ബാധിക്കും.

മറ്റൊരു ബദല്‍ മാര്‍ഗ്ഗമില്ലെന്ന യാഥാര്‍ത്ഥ്യം കേന്ദ്രം തിരിച്ചറിയണം. നിലവിലുള്ള യാത്രാ മാര്‍ഗ്ഗം അടയുകയും പകരം വഴികള്‍ ഇല്ലാതാകുകയും ചെയ്യുമ്പോള്‍ ജനജീവിതത്തില്‍ വലിയ ദുരിതമാണ്‌ ഉണ്ടാകുന്നത്‌. വയനാടിലേയും സമീപ ജില്ലകളിലേയും ബുദ്ധിമുട്ട്‌ മനസ്സിലാക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും വിജയരാഘവന്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News