699 രൂപയ്ക്ക് ജിയോ ഫോണ്‍; ഉത്സവകാല ഓഫറുമായി ജിയോ

ദസ്സറ, ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് ഉത്സവകാല ഓഫറുമായി ജിയോ. ദസ്സറ, ദീപാവലി പ്രമാണിച്ച് 699 രൂപയ്ക്കാണ് ജിയോ ഫോണ്‍ വിപണിയിലെത്തുന്നത്. 1500 രൂപ വിപണിവിലയുണ്ടായിരുന്ന ഫോണാണ് 699 രൂപ നിരക്കില്‍ ജിയോ വില്ക്കാനൊരുങ്ങുന്നത്.

2 ജി ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിലും താന്ന വിലയില്‍ ജിയോ ഫോണ്‍ ലഭ്യമാക്കുന്നതുവഴി ഇന്ത്യയിലെ ഓരോ പൗരനും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുകയാണ് ജിയോ ലക്ഷ്യമിടുന്നത്. ദീപാവലി ഓഫറായി ആദ്യത്തെ 7 റീച്ചാര്‍ജിന് 99 രൂപയുടെ അധിക ഡേറ്റ കൂടി ജിയോയില്‍ ലഭ്യമാകും. ദസ്സറ മുതല്‍ ദീപാവലി വരെയുള്ള കാലയളവിലാണ് ഈ സൗജന്യങ്ങള്‍ ജിയോ ലഭ്യമാക്കുന്നത്.

ജിയോ ഫോണ്‍ ദീപാവലി ഓഫര്‍ വഴി ഓരോ ഇന്ത്യക്കാരനെയും ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമാകാനും അതിന്റെ ഫലങ്ങള്‍ അനുഭവിക്കാനും പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് റിലയന്‍സ് ഇന്ത്യ ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News