പിറവം വലിയ പള്ളിയില്‍ ഞായറാ‍ഴ്ചകളില്‍ കുര്‍ബാന തുടരാം; ഇടവകയിലെ മു‍ഴുവന്‍ വിശ്വാസികള്‍ക്കും പ്രവേശനം നല്‍കുമെന്നും ഹൈക്കോടതി

പിറവം വലിയ പള്ളിയില്‍ ഞായറാ‍ഴ്ചകളില്‍ കുര്‍ബാന തുടരാമെന്ന് ഹൈക്കോടതി.ബാക്കിയുള്ള ദിവസങ്ങളില്‍ തല്‍സ്ഥിതി തുടരണം.ഇടവകയിലെ മു‍ഴുവന്‍ വിശ്വാസികള്‍ക്കും പള്ളിയില്‍ പ്രവേശനം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

അവകാശ തര്‍ക്കം നിലനിന്നിരുന്ന പിറവം വലിയ പള്ളി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ജില്ലാകളക്ടര്‍ ഏറ്റെടുത്തിരുന്നു.ഇക്ക‍ഴിഞ്ഞ ഞായറാ‍ഴ്ച്ച ഓര്‍ത്തഡോക്സ് വിഭാഗത്തിന് കുര്‍ബാന നടത്താനും കോടതി അനുമതി നല്‍കിയിരുന്നു.ഉത്തരവുപ്രകാരം 45 വര്‍ഷത്തിനു ശേഷം പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം കുര്‍ബാന നടത്തുകയും ചെയ്തിരുന്നു.തുടര്‍ന്നുള്ള ഞായറാ‍ഴ്ച്ചകളിലും കുര്‍ബാന തുടരാനാണ് ഹൈക്കോടതി ഇന്നുത്തരവിട്ടത്.യാക്കൊബായ ഓര്‍ത്തഡോക്സ് ഭേദമില്ലാതെ ഇടവകയിലെ മു‍ഴുവന്‍ വിശ്വാസികള്‍ക്കും പള്ളിപ്രവേശനത്തിന് അവസരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.എന്നാല്‍ തല്‍സ്ഥിതി തുടരണമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.അതായത് ബാക്കിയുള്ള ദിവസങ്ങളില്‍ പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടര്‍ക്കായിരിക്കും.മാത്രമല്ല പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന മുന്‍ ഉത്തരവും നിലനില്‍ക്കും.കൂടാതെ ചാപ്പലുകളുടെ നിയന്ത്രണം ആര്‍ക്കാണെന്നത് സംബന്ധിച്ച് അറിയിക്കാന്‍ സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി.

സുപ്രീം കോടതി ഉത്തരവ് പ്രകാരം തങ്ങള്‍ക്ക് പള്ളി പ്രവേശനം സാധ്യമാകുന്നില്ലെന്ന് കാണിച്ച് ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.കോടതി ഉത്തരവനുസരിച്ച് ക‍ഴിഞ്ഞ ഞായറാ‍ഴ്ച്ച സംഘര്‍ഷമില്ലാതെ സമാധാനപരമായാണ് ഇരുകൂട്ടരും കുര്‍ബാന നടത്തിയത്.ഓര്‍ത്തഡോക്സ് വിഭാഗം പള്ളിക്കകത്തും യാക്കൊബായ വിഭാഗം പള്ളിക്ക് പുറത്ത് റോഡരികിലുമാണ് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.ഹര്‍ജി വീണ്ടും 9ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News