ബന്ദിപ്പൂര്‍ ദേശീയപാതയിലെ യാത്രാനിരോധന പ്രശ്‌നം കേന്ദ്രത്തെ ധരിപ്പിച്ചു, വിഷയം പഠിക്കാൻ വിദഗ്‌ധ സമിതി: മുഖ്യമന്ത്രി

ബന്ദിപ്പൂര്‍ ദേശീയപാതയിലെ യാത്രാനിരോധന പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്ന് കേന്ദ്ര വനം- പരിസ്ഥിതി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വയനാട്ടിലെ ജനങ്ങളുടെ ആശങ്ക കേന്ദ്രമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിഷയം പഠിക്കാൻ വിദഗത് സമിതിയെ നിയോഗിക്കുമെന്നും സംസ്ഥാന സർക്കാരിന്റെ അഭിപ്രായം സമിതിയെ അറിയിക്കണമെന്നും ജാവദേക്കർ അറിയിച്ചു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും സുപ്രിംകോടത്തിയിൽ വനം പരിസ്ഥിതി മന്ത്രാലയം സത്യവാങ്മൂലം സമർപ്പിക്കുക.

രാത്രിയാത്ര നിരോധനത്തിന് പുറമെ പൂർണമായി ബന്ദിപ്പൂർ വഴിയുള്ള യാത്ര നിരോധിക്കാനാണ് നീക്കം നടക്കുന്നത്. ഇതിനെതിരെ വയനാട്ടിലെ ശക്തമായ പ്രതിഷേധവും വയനാട്ടിലെ ജനങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവാദിക്കരുമായി കൂടിക്കാഴ്ച നടത്തിയത്.ബന്ദിപ്പൂരിന് പകരം നിർദേശിച്ചിരിക്കുന്നത് തോൽപ്പെട്ടി നഗർഹോള സംസ്ഥാന പാതയാണ്.എന്നാല്‍ 40 കി.മി. അധിക യാത്ര ആവശ്യമുള്ള ഈ പാതയും വിവിധ സ്ഥലങ്ങളില്‍ വനത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് വസ്തുത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പഠിക്കാനും അടിയന്തിര പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഒരു വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തും. ഇതില്‍ കേരള സര്‍ക്കാരിന്റെ അഭിപ്രായവും പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

ബന്ദിപ്പൂർ യാത്രാനിരോധനവുമായി ബന്ധപ്പെട്ട കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്നാല്‍ സുപ്രിം കോടതി നിര്‍ദ്ദേശമായതിനാല്‍ കേന്ദ്രത്തിന് പരിമിതമായി മാത്രമേ ഇടപെടാനാകൂ എന്നും കേന്ദ്ര മന്ത്രി അറിയിച്ചു. എന്നാല്‍ വിഷയം പഠിച്ച ശേഷം ഇത് സംബന്ധിച്ച കേന്ദ്രത്തിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here