അനധികൃത കുടിയേറ്റക്കാരെ തങ്ങാന്‍ അനുവദിക്കില്ല; രാജ്യത്തുടനീളം പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന്‌ അമിത്‌ ഷാ

രാജ്യമെമ്പാടും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാൻ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ ബിജെപി റാലിയിലാണ് അമിത് ഷായുടെ പരാമര്‍ശം.

അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കില്ലെന്ന്‌ അമിത്‌ ഷാ പറഞ്ഞു. അസമില്‍ നടപ്പിലാക്കിയ പൗരത്വ രജിസ്റ്ററിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

19 ലക്ഷം ആളുകളാണ് രേഖകള്‍ ശരിയാക്കാത്തതിനാല്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായത്. ഇതിനിടയിലാണ്‌ രാജ്യമെമ്പാടും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News