എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി മനു റോയ്ക്ക് വിജയാശംസകൾ നേർന്ന് തേവര കോൺവെന്റിലെ അന്തേവാസികൾ

ഇലക്ഷൻ പ്രചാരണത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരനാകുകയാണ് എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി മനു റോയ്. തേവരയിലെ ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന അന്തേവാസികളെ കാണാനെത്തിയ സ്ഥാനാർത്ഥിക്കായി പാട്ടു പാടിയാണ് അവിടെയുള്ളവർ സ്വീകരിച്ചത്. കോൺവെന്റിൽ എത്തിയ മനു റോയിക്ക്‌ വിജയാശംസകൾ നേരാനും തേവര കോൺവെന്റിലെ താമസക്കാർ മറന്നില്ല.

മുൻപും വരാറുണ്ടെങ്കിലും സ്ഥാനാർഥിയായ ശേഷം മനു റോയ് ഇവിടെ എത്തുന്നത് ആദ്യമാണ്. പാർട്ടി പ്രവർത്തകർക്ക് ഒപ്പമാണ് ഇത്തവണ മനു റോയ് കോൺവെന്റിലെ ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന കൂടപ്പിറപ്പുകളെ കാണാനെത്തിയത്. തങ്ങളെ കാണാൻ സ്ഥാനാർഥി എത്തിയതിന്റെ സന്തോഷമായിരുന്നു തേവര കോൺവെന്റിലെ താമസക്കാർക്ക്.

കോൺവെന്റിന്റെ ചുമതലയുള്ള സന്യാസിനികളോടും ജീവനക്കാരോടും മനു റോയ് തെരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കു വെച്ചു. മനു റോയിക്ക് പിന്തുണയും പ്രാർത്ഥനകളും ഉണ്ടെന്ന് കോൺവെന്റ് അന്തേവാസികൾ പറഞ്ഞു. വീണ്ടും എത്താമെന്നു അറിയിച്ചാണ് മനു റോയ് തന്റെ പ്രചരണ പരിപാടികളിലേക്ക് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News