മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ബിജെപിയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് പാർളമെന്‍ററി പാർട്ടിയാണെന്നും.തീരുമാനമാകുന്നതിന് മുമ്പേ വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കുമെന്ന് രാജഗോപാൽ പറഞ്ഞത് ശരിയായില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ബിജെപി വട്ടിയൂർക്കാവ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പൊതു വേദിയിൽ വച്ചായിരുന്നു ശ്രീധരൻ പിള്ള ഒ രാജഗോപാലിനെ വിമർശിച്ചത്. വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയെകുറിച്ച് തീരുമാനമാകുന്നതിന് മുമ്പേ കുമ്മനം രാജശേഖരൻ മത്സരിക്കുമെന്ന് രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇതിനെതിരെയായിരുന്നു ശ്രീധരൻ പിള്ള വിമർശനമുന്നയിച്ചത്. ഈ രീതി പാർട്ടിയിൽ ഇല്ലെന്നും ബിജെപിയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് പാർലമെന്‍ററി പാർട്ടിയാണെന്നുമായിരുന്നു ശ്രീധരൻ പിള്ള വിമർശിച്ചത്.
ഇത്തരത്തിൽ ആരും അബദ്ധങ്ങളിൽ ചെന്ന് ചാടരുതെന്നന്നും പിള്ള നേതാക്കൾക്ക് താക്കീത് നൽകി. കുമ്മനം ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത പൊതുപരിപാടിയൽ വച്ച് മുതിർന്ന നേതാവുകൂടിയായ രാജഗോപാലിനെ വിമർശിച്ചത് പാർട്ടിക്കിടയിൽ വലിയ ചാർച്ചയാവുക തന്നെ ചെയ്യും.
Get real time update about this post categories directly on your device, subscribe now.