പ്ലാസ്റ്റിക് മാലിന്യ സംസ്കരണ സന്ദേശവുമായി യുവാവിന്റെ വേറിട്ട പ്രചാരണം

പ്ലാസ്റ്റിക് മാലിന്യ സംസ്കരണ സന്ദേശവുമായി യുവാവിന്റെ വേറിട്ട പ്രചാരണം. പാലക്കാട് അകത്തേത്തറ സ്വദേശി ദീപക്കാണ് പാലക്കാട് മുതൽ എറണാകുളം വരെ പ്ലാസ്റ്റിക്കിന്റെ വിപത്തിനെതിരെ കാൽനടയാത്ര നടത്തിയത്.

ദേഹമാസകലം പ്ലാസ്റ്റിക് മാലിന്യങ്ങൾ തുന്നിച്ചേർത്തിരിക്കുന്നു. സാധാരണ ഒരു വീട്ടിൽ ഒരു മാസം ഉപയോഗിക്കുന്ന 600ൽ പരം പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ശരീരത്തിലുള്ളത്. മുപ്പത്തി അഞ്ച് കിലോ വരും ഇതിന്റെ ഭാരം. പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയാണ് അകത്തേറ സ്വദേശി ദീപക്കിന്റെ ലക്ഷ്യം.
പാലക്കാട് നിന്നും എറണാകുളം വരെ 24 മണിക്കൂർ നീണ്ടുനില്ക്കുന്ന കാൽനട ബോധവൽക്കരണ യാത്രയാണ് ദീപക് നടത്തിയത്.

ശുചിത്വ മിഷൻ പാലക്കാട് ജില്ല റിസോഴ്സ് പേഴ്സണാണ് ദീപക്. പാലക്കാട് വിക്ടോറിയ കോളേജിന്റ മുന്നിൽ നിന്നാണ് ഗാന്ധിജയന്തിയോടനുബന്ധിച്ച് ബോവവത്ക്കരണ യാത്ര ആരംഭിച്ചത്. കൃഷ്ണ പ്രസാദ്, ഷിഞ്ജിൽ എന്നീ പ്ലസ് ടു വിദ്യാർത്ഥികളും പിന്തുണയുമായി ദീപക്കിനൊപ്പമുണ്ട്. 2017ൽ തുടങ്ങിയതാണ് ദീപക്കിന്റെ പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജന പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here