ഭീമ കൊറെഗാവ് കേസ്; ഗൗതം നവ് ലാഖയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജിമാരുടെ കൂട്ട പിന്മാറ്റം

ഭീമ കൊറെഗാവ് കേസിൽ സമൂഹ്യ പ്രവർത്തകൻ ഗൗതം നവ് ലാഖയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ജഡ്ജിമാരുടെ കൂട്ട പിന്മാറ്റം.

ജസ്റ്റിസ് എൻ.വി രമണ, ആർ സുഭാഷ് റെഡ്ഢി, ബി. ആർ ഗവായ് എന്നിവർ പിന്മാറി. ഹർജി പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇന്നലെ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് 3 ജഡ്ജിമാർ ഒരുമിച്ച് പിന്മാറിയത്.

എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഗൗതം നവ്ലാഖയുടെ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണം എന്നാണ് നവ്ലാഖയുടെ ഹർജിയിലെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News