ഉപയോഗശൂന്യമായ 5 ടണ്‍ മരുന്നുകള്‍ കയറ്റിയയച്ചു; പ്രൗഡ് പദ്ധതിക്ക്‌ തുടക്കമായി

ഉപയോഗിച്ച്‌ ബാക്കിയായതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ശേഖരിച്ച്‌ സംസ്കരിക്കുന്ന പ്രൗഡ് (പ്രോഗ്രാം ഫോർ റിമൂവൽ ഓഫ്‌ അൺയൂസ്‌ഡ്‌ ഡ്രഗ്‌സ്‌) പദ്ധതിക്ക്‌ തുടക്കമായി. പൊതുജനങ്ങളിൽനിന്ന് പഴകിയ മരുന്ന്‌ ശേഖരിച്ച്‌ മംഗലാപുരത്തുള്ള റാംകീ എനർജി ആൻഡ്‌ എൻവയൺമെന്റ് മാലിന്യസംസ്‌കരണ പ്ലാന്റിൽ എത്തിച്ച്‌ ശാസ്ത്രീയമായി സംസ്കരിക്കും.

ആദ്യപടിയായി ശേഖരിച്ച അഞ്ച്‌ ടൺ മരുന്നുകൾ ചൊവ്വാഴ്ച മംഗലാപുരത്തേക്ക്‌ പുറപ്പെട്ടു. വാഹനം ആരോഗ്യമന്ത്രി കെ കെ ശൈലജ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. ജില്ലയിലെ വിവിധ മെഡിക്കൽ സ്‌റ്റോറുകളിൽ മെഡിസിൻ ഡ്രോപ് ബോക്‌സ് സ്ഥാപിച്ച്‌ ശേഖരിച്ച മരുന്നാണ്‌ അയച്ചത്‌.

ഡ്രഗ് കൺട്രോളർ രവി എസ് മേനോൻ, നവകേരളം കർമ പദ്ധതി കോ– ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ശ്രീകുമാർ, എകെസിഡിഎ പ്രസിഡന്റ് എ എൻ മോഹനൻ, ജനറൽ സെക്രട്ടറി തോമസ് രാജു, പ്രോഗ്രാം കോ– ഓർഡിനേറ്റർ ജയനാരായണൻ തമ്പി എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News