മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന കമ്പനികളുടെ പട്ടികയായി

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള മൂന്ന് കമ്പനികളുടെ പട്ടിക തയ്യാറായി. 15 കമ്പനികള്‍ നല്‍കിയ ടെന്‍ഡറില്‍നിന്നാണ് മൂന്നെണ്ണത്തെ പരിഗണിക്കുന്നത്. എഡിഫേസ് എന്‍ജിനിയറിങ്, സുബ്രഹ്മണ്യം കെമിക്കല്‍സ് ആന്‍ഡ് എക്സ്പ്ലോസീവ്, വിജയ് സ്റ്റീല്‍സ് എന്നിവയാണ് മൂന്നു കമ്പനികള്‍.

മുംബൈ ആസ്ഥാനമായ എഡിഫേസ് എന്‍ജിനിയറിങ്ങിനെ രണ്ട് ഫ്‌ലാറ്റുകള്‍ പൊളിക്കാനും മറ്റു രണ്ടു കമ്പനികളെ ഓരോ ഫ്‌ലാറ്റുകള്‍ പൊളിക്കാനുമാണ് പരിഗണിക്കുന്നത്. പൊളിക്കുന്ന കെട്ടിടത്തിന്റെ ഉയരത്തില്‍നിന്നും 10 ഇരട്ടി ചുറ്റളവില്‍ വരുന്നവരെ ഒഴിപ്പിക്കണമെന്നാണ് എഡിഫേസ് എന്‍ജിനിയറിങ് കമ്പനി ആവശ്യപ്പെട്ടത്.

അതിനിടെ 180 പേര്‍ക്ക് താമസസൗകര്യം ആവശ്യമുണ്ടെന്ന് കാണിച്ച്, ഫ്‌ലാറ്റ് ഉടമകള്‍ കലക്ടര്‍ എസ് സുഹാസിന് ചൊവ്വാഴ്ച പട്ടിക തയ്യാറാക്കി നല്‍കി. ചൊവ്വാഴ്ചയും ഫ്‌ലാറ്റുകളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകുന്നുണ്ട്.

വാടകക്കാരാണ് ഇതിലധികവും. ഒഴിഞ്ഞു പോകുന്നവര്‍ക്ക് താമസിക്കാന്‍ ഫ്‌ലാറ്റുകള്‍ ലഭ്യമാകുന്നില്ലെന്ന പരാതി തുടരുകയാണ്. അതേസമയം നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ലാറ്റുകള്‍ പൊളിക്കാനാണ് തീരുമാനമെങ്കിലും ആശങ്കയുണ്ടെന്ന് പരിസരവാസികള്‍ പരാതിപ്പെട്ടു.

ആറായിരത്തിലധികം കുടുബംഗങ്ങളാണ് ഒഴിപ്പിക്കുന്ന ഫ്‌ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്നത്. ചെറിയ സ്ഫോടനം പോലും താങ്ങാനാകുന്ന അവസ്ഥയിലല്ല പല വീടുകളും. ബുധനാഴ്ച എംഎല്‍എയ്ക്കും സര്‍ക്കാരിനും പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News