കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജിനീഷ് കുമാറിന്റെപ്രചരണപ്രവര്‍ത്തനങ്ങള്‍ ചൂടുപിടിക്കുന്നു

കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജിനീഷ് കുമാറിന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ ചൂടുപിടിക്കുന്നു. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ പൂര്‍ത്തിയായതിന് പിന്നാലെ മേഖലാ അടിസ്ഥാനത്തില്‍ കമ്മറ്റികള്‍ രൂപീകരിക്കുന്ന തിരക്കിലാണ് എല്‍ഡിഎഫ്. വിവിധ കണ്‍വെന്‍ഷനുകളില്‍ നാട്ടുകാരന്‍ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജനീഷ് കുമാറിന് ഊഷ്മളമായ സ്വീകരണം ആണ് ലഭിക്കുന്നത്

നിയോജകമണ്ഡലം കണ്‍വെന്‍ഷന് പിന്നാലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വിവിധ മേഖലാ കമ്മിറ്റികള്‍ രൂപീകരിക്കുന്ന തിരക്കിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. വര്‍ദ്ധിച്ച ജനപങ്കാളിത്തമാണ് ഓരോ കണ്‍വെന്‍ഷനുകളും കാണാന്‍ കഴിയുന്നത്. നാട്ടുകാരന്‍ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാറിനും ഊഷ്മളമായ സ്വീകരണമാണ് ഒരോ കണ്‍വെന്‍ഷനുകള്‍ ലഭിക്കുന്നത്

മണ്ഡലത്തില്‍ ഇതിനോടകം 17 മേഖലാ കണ്‍വെന്‍ഷനുകള്‍ എല്‍ഡിഎഫ് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഒരു പഞ്ചായത്തില്‍ രണ്ടോ രണ്ടിലധികം മേഖലാ കമ്മറ്റികള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി രൂപീകരിച്ചിരിക്കുന്നത്. ഓരോ പഞ്ചായത്തുകളുടെയും ചുമതല പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് ആണ് നല്‍കിയിരിക്കുന്നത്.

മേഖലാ കമ്മിറ്റികളുടെ ചുമതല ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ബൂത്തുകളുടെ ചുമതല ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്കും ആണ് നല്‍കിയിരിക്കുന്നത്. എട്ട് മേഖലാ കണ്‍വെന്‍ഷനുകള്‍ കൂടി ഇന്ന് നടക്കും .ഇതോടെ മേഖലാ കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് സമാപനം ആകും .അടുത്ത ദിവസം മുതല്‍ സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയുമായി ഘഉഎ പ്രവര്‍ത്തകര്‍ വീട് വീടാന്തരം കയറി വോട്ട് അഭ്യര്‍ത്ഥിക്കും . മന്ത്രിമാര്‍ അടക്കമുള്ളവര്‍ വരുംദിവസങ്ങളില്‍ കൂടുതലായി മണ്ഡലത്തില്‍ പ്രചരണത്തിനായി എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News