സിപിഐ എം നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ ദളിതരുടെ ഭൂമി തിരിച്ചുപിടിച്ചു

തമിഴ്‌നാട്ടിലെ മൂന്നു ജില്ലയില്‍ ദളിതര്‍ക്ക് അവകാശപ്പെട്ട ഭൂമി സിപിഐ എമ്മും തമിഴ്‌നാട് അണ്‍ ടച്ച്ബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രന്‍ഡും ചേര്‍ന്ന് തിരിച്ചുപിടിച്ചു. ധര്‍മപുരി, തിരുവണ്ണാമല, ഈറോഡ് ജില്ലകളിലാണ് ദളിതരുടെ ഭൂമി തിരിച്ചുപിടിച്ചത്. റവന്യു അധികൃതര്‍ സമരസ്ഥലത്ത് നേരിട്ടെത്തി പട്ടയപ്രകാരം ഭൂമി നല്‍കാമെന്ന് അറിയിച്ചു.

കര്‍ഷകത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ കമ്യൂണിസ്റ്റ്പാര്‍ടിയുടെ ആദ്യകാല നേതാവ് പി ശ്രീനിവാസറാവുവിന്റെ ചരമദിനത്തിലാണ് പ്രക്ഷോഭ വിജയം.

ധര്‍മപുരി ജില്ലയില്‍ ഉങ്കരാണ അള്ളി ഗ്രാമത്തില്‍ മൂന്ന് ഏക്കറും തിരുവണ്ണാമലയില്‍ പത്ത് ഏക്കര്‍ നെല്‍പ്പാടവും പിടിച്ചെടുത്തു. ആദിദ്രാവിഡര്‍ക്ക് സ്വന്തമായ പഞ്ചമിനിലമാണിത്. ഇരുളവിഭാഗത്തിലെ 18പേര്‍ക്കാണ് ഈ ഭൂമി നല്‍കിയിരുന്നത്. ഈ ഭൂമിയും സ്വകാര്യ വ്യക്തികള്‍ കൈയടക്കിയിരുന്നു. ഈറോഡ് ജില്ലയില്‍ സത്യമംഗലം തോപ്പൂരിലെ ഏഴേക്കര്‍ ഭൂമിയാണ് പിടിച്ചെടുത്തത്. 243 പേര്‍ക്ക് പട്ടയം നല്‍കിയിരുന്നതാണിത്.

2011 ജൂണ്‍ 21നാണ് അഞ്ചു സെന്റ് ഭൂമിവീതം സൗജന്യമായി നല്‍കിയത്. 2012ലാണ് ഈറോഡില്‍ 243പേര്‍ക്ക് പട്ടയം നല്‍കിയത്. തിരുവണ്ണാമലയിലെ നെല്‍പ്പാടം ഇരുളരുടേതാണ്. അത് സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയതാണ്. ഭൂമി കൈവശപ്പെടുത്തിയവരെ ഒഴിപ്പിച്ച് തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി അനുവദിച്ചുതരണമെന്ന് 2013ല്‍ കലക്ടര്‍ക്കും മന്ത്രിമാര്‍ക്കും നിവേദനം നല്‍കി. എന്നാല്‍, ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്നാണ് സിപിഐ എം സമരം പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News