‘എന്നെ വീണ്ടും നക്‌സലാക്കരുത്, കുഴപ്പക്കാരുടെ മുകളിലൂടെ ബുള്‍ഡോസര്‍ കയറ്റാന്‍ മടിക്കില്ല’; ഉദ്യോഗസ്ഥരെ ശാസിച്ച് ഗഡ്കരി

ഞാന്‍ നക്സല്‍ അനുഭാവിയായിട്ടാണ് തുടങ്ങിയത്. പിന്നെയാണ് ബിജെപിയില്‍ എത്തിയത്. പഴയ നിലപാടിലേക്ക് പോയാല്‍ കുഴപ്പക്കാരുടെ മുകളിലൂടെ ബുള്‍ഡോസര്‍ കയറ്റാന്‍ മടിക്കില്ല’- ഇത് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍.

കേരളത്തില്‍ ദേശീയപാത വികസനം നടപ്പാക്കാത്തതില്‍ ക്ഷുഭിതനായ ഗഡ്കരി തന്റെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയാണ് പരസ്യമായി ശാസിച്ചത്.

കേരള മുഖ്യമന്ത്രി ഇത് നാലാം തവണയാണ് തന്നെ കാണാന്‍ വരുന്നതെന്ന് ഗഡ്കരി പറഞ്ഞു. അദേഹത്തെ അഭിമുഖീകരിക്കാന്‍ തന്നെ തനിക്ക് മടിയാവുകയാണ്. ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25 ശതമാനം വഹിക്കാന്‍ തയ്യാറാണെന്ന് കേരളം ജൂലൈയില്‍ അറിയിച്ചതാണ്.

ഇപ്പോള്‍ രണ്ടുമാസം കഴിഞ്ഞു. എന്തുകൊണ്ടാണ് ഇത്രയും കാലതാമസം. എത്രയും വേഗം കേരളവുമായുള്ള കരാര്‍ നിലവില്‍ വരണം. വികസന, ഭരണകാര്യങ്ങളില്‍ രാഷ്ട്രീയം പാടില്ല. ഫയലുകള്‍ വേഗത്തില്‍ നീങ്ങണം. വീഴ്ചയുണ്ടായാല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും ഗഡ്കരി പറഞ്ഞു.

റോഡുഗതാഗത സെക്രട്ടറി സഞ്ജീവ് രഞ്ജന്‍, ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ ജവാദ് റഫീഖ് മാലിക്ക് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ രോഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here