ബിജെപിയുമായി വോട്ട് കച്ചവടം നടത്തുന്നത് കോണ്ഗ്രസ്; അതിന്റെ തെളിവാണ് കോലീബി സഖ്യം; മുല്ലപ്പള്ളിക്ക് മറുപടിയുമായി കോടിയേരി

ബിജെപിയും സിപിഐഎമ്മും തമ്മില്‍ വോട്ടുകച്ചവടം നടക്കുന്നെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ബിജെപിയുമായി വോട്ട് കച്ചവടം നടത്തുന്നത് കോണ്ഗ്രസ് ആണ്. 91മുതല്‍ തുടങ്ങിയതാണ് കോണ്ഗ്രസ് വോട്ട് കച്ചവടം. അതിന്റെ തെളിവാണ് കോലീബി സഖ്യം.

പാലായില്‍ പോലും ബിജെപി കോണ്ഗ്രസിന് വോട്ട് ചെയ്തു. ശബരിമല കര്‍മസമതിയുമായി ചേര്‍ന്നാണ് കോണ്ഗ്രസ് ആര്‍എസ്എസുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നതെന്നും ജാള്യത മറച്ചുവെക്കാനാണ് മുല്ലപ്പള്ളിയുടെ ഇത്തരം ആരോപണങ്ങളെന്നും കോടിയേരി ചൂണ്ടിക്കാട്ടി. കോന്നി അടക്കമുള്ള ഒരു മണ്ഡലത്തിലും ഇടതുപക്ഷത്തിന് ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്നും കോടിയേരി.

ആര്‍എസ്എസ് അനുകൂല നിലപാട് സ്വീകരിക്കുന്ന ശശി തരൂരിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ മുള്ളപ്പള്ളിയ്ക്ക് ധൈര്യം ഉണ്ടോ എന്നും കോടിയേരി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here