ചരിത്രമായി കോഴിക്കോട് സൗത്ത് ബീച്ചിലെ കടൽപ്പാലം. കഴിഞ്ഞ രാത്രി ഉണ്ടായ അപകടത്തെ തുടർന്നാണ് പാലം പൊളിച്ച് മാറ്റിയത്. ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റിരുന്നു

കോഴിക്കോട്ടെ വ്യാപര മുന്നേറ്റം അടയാളപ്പെടുത്തിയ പാതയായിരുന്നു സൗത്ത് ബീച്ചിലെ കടൽപ്പാലം. 1840 ലാണ് ഇവിടെ നിന്നും ചരക്ക് നീക്കം ആരംഭിക്കുന്നത്.

1870 ൽ കടൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. 1989-വരെ ഇതുവഴി ചരക്ക് നീക്കം നടന്നിരുന്നു. ബേപ്പൂർ പോർട്ട് സജിവമായതോടെയാണ് ഈ വഴിയുള്ള വ്യാപര ബന്ധം നിലച്ചത്.

ചരക്കുനീക്കം നിലച്ചെങ്കിലും കടൽപ്പാലം ചരിത്രമായി സംരക്ഷിക്കുകയായിരുന്നെന്ന്പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനികുമാർ പറഞ്ഞു

ഇന്നലെ രാത്രി ഉണ്ടായ അപകടത്തെ തുടർന്നാണ് പാലം പൊളിച്ച് മാറ്റാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയത്. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയ 13 പേരാണ് അപകടത്തില്‍പെട്ടത്.

കോഴിക്കോട്ടെ വ്യാപര ബന്ധത്തിന്റെ ചരിത്ര സ്മാരകമായ കടൽപ്പാലം പൊളിച്ച് മാറ്റിയതോടെ ഇനി അവശേഷിക്കുന്നത് ഇരുമ്പ് തുണുകൾ മാത്രമാണ്.