മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനം ആഘോഷിച്ച് രാജ്യം

മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനം ആഘോഷിച്ച് രാജ്യം. രാജ്ഘട്ടിലേക്ക് സോണിയയുടെയും രാഹുൽഗാന്ധിയുടെയും നേതൃത്വത്തിൽ പദയാത്ര നടത്തി.

രാജ്ഘട്ടിലെത്തി പ്രധാനമന്ത്രിയും പുഷ്‌പാർച്ചന നടത്തി. ദില്ലി കേരളം ഹൗസിൽ മുഖ്യമന്ത്രിയും ഗാന്ധിജിക്ക് പുഷ്പാർച്ചന നടത്തി.

ഗാന്ധി ഘാതകർ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജിയുടെ 150ആം ജന്മദിനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ശബരി ആശ്രമത്തിൽ 5 കോടി ചെലവിൽ ഗാന്ധിസ്മ്രിതി നിർമിക്കുമെന്ന് മന്ത്രി എകെ ബാലനും അറിയിച്ചു.

ഗാന്ധിജിക്ക് മേലുള്ള ബിജെപി അവകാശവാദങ്ങൾ ചെറുക്കുകയാണ് കൊണ്ഗ്രസ് പദയാത്രയിലൂടെ ലക്ഷ്യമിടുന്നത്. ദില്ലിയിലെ രാജ്ഘട്ടിലേക്ക് സോണിയ ഗാന്ധിയുടെയും, രാഹുല് ഗാന്ധിയുടെയും നേതൃത്വത്തിലാണ് പദയാത്ര നടത്തിയത്.

കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ തോമസ് ഐസക്, എകെ ബാലൻ, സിപിഐഎം കേന്ദ്രകമ്മറ്റി അംഗങ്ങൾ എന്നിവർ ഗാന്ധിജിക്ക് പുഷ്‌പാർച്ചന നടത്തി.

ഗാന്ധിയിൽ നിന്നും രാജ്യത്തെ പുറകോട്ടനടത്താനാണ് ചിലർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

ഗാന്ധി ഘാതകൻ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം ഗാന്ധിയുടെ 150ആം ജന്മദിനത്തിനോട് അബന്ധിച് ശ്രദ്ദേയമായ പരിപാടികൾ നടത്തിയ ഒരേ ഒരു സംസ്ഥാനം കേരളം ആണെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു

5 കോടി രൂപ ചെലവ് വരുന്ന ഗാന്ധി സ്‌മൃതി പാലക്കാട് ശബരി ആശ്രമത്തിൽ നിർമിക്കും.
ഈ മാസം 21ന് മുഖ്യമന്ത്രി നിർമണോൽഘാടനം നിർവഹിക്കുമെന്നും എകെ ബാലൻ അറിയിച്ചു

അതോടൊപ്പം ഗാന്ധിയെ മോദി കൃതിമമായി ഉപയോഗിക്കുന്നുവെന്നും എകെ ബാലൻ വിമർശിച്ചു. മോദി പറയുന്നതിൽ എന്തെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ ചെയ്തത് തെറ്റാണെന്ന് പരഹൻ എങ്കിലും മോദി തയ്യാറാവണമെന്നും എകെ ബാലൻ ആവശ്യപ്പെട്ടു. അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്ഘട്ടിലെത്തി പുഷ്‌പാർച്ചന നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News