ഗാന്ധിജയന്തി ദിനത്തിൽ കൃഷിവകുപ്പിന്‍റെ ഫയൽ അദാലത്ത്

ഗാന്ധിജയന്തി ദിനത്തിൽ കൃഷിവകുപ്പിന്‍റെ ഫയൽ അദാലത്ത്. 80 ശതമാനം ഫയലുകളും ഈ മാസം 31ന് മുമ്പ് തീർപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ് വകുപ്പിന്‍റെ തീവ്ര യജ്ഞം. ഫയലുകളുടെ കാലപ്പഴക്കം, സ്വഭാവം എന്നിവയ്ക്ക് മുൻഗണന നൽകിയാണ് തീർപ്പാക്കൽ.

കൃഷിമന്ത്രി വി.എസ് സുനിൽകുമാറിന്‍റെ നേതൃത്വത്തിലാണ് വകുപ്പിലെ മു‍ഴുവൻ ജീവനക്കാരും അവധി ദിനത്തിൽ തീവ്ര യജ്ഞത്തിനെത്തിയത്.

ആദ്യം മന്ത്രി തന്നെ തീർപ്പാക്കേണ്ട ഫയലുകൾ ഒപ്പിട്ടു തുടങ്ങി. രാവിലെ മുതൽ ഉച്ചവരെ സെക്രട്ടേറിയറ്റ് തലത്തിലും ഉച്ചതിരിഞ്ഞ് കൃഷിവകുപ്പ് ഡയറക്ടറേറ്റിലുമായിട്ടാണ് കെട്ടിക്കിടക്കുന്ന ഫയലുകളുടെ തീർപ്പാക്കൽ.

ഫിസിക്കൽ ഫയലുകളും ഇ-ഫയലുകളുമാണ് കൃഷിമന്ത്രിയുടെ സാന്നിധ്യത്തിൽ പരിഗണിച്ചത്. കാർഷികോത്പാദന കമ്മിഷണർ മറ്റ് ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.

ഫയലുകളുടെ കാലപ്പഴക്കം, സ്വഭാവം എന്നിവയ്ക്ക് മുൻഗണന നൽകിയാണ് തീർപ്പാക്കലെന്ന് മന്ത്രി വി.എസ് സുനിൽകുമാർ വ്യക്തമാക്കി.

പെൻഷൻ കേസുകൾ, പൊതുജനങ്ങളിൽനിന്നും ലഭിക്കുന്ന പരാതികൾ എന്നിവയ്ക്കും പ്രത്യേക പ്രാധാന്യം നൽകും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആഗസ്റ്റ് മുതൽ ഫയൽ തീർപ്പാക്കലിന് പരിപാടികൾ വകുപ്പ് ആരംഭിച്ചിരുന്നു. സംസ്ഥാന വ്യാപകമായിട്ടാണ് ഇന്നത്തെ അദാലത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News