
ചെന്നൈ: ചെന്നൈ ഐഐടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യാതിരുന്നതിന് ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു.
പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വസുമതിയ്ക്കെതിരെയാണ് നടപടി. സെന്‍ട്രല്‍ സിവില്‍ സര്‍വീസ് നിയമത്തിലെ ചട്ടം 10 പ്രകാരം ദൂരദര്‍ശന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ് നടപടിയെടുത്ത് ഉത്തരവിറക്കിയത്.
അച്ചടക്കനടപടി നിലവിലിരിക്കുമ്പോള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ചെന്നൈ ആസ്ഥാനത്തിന് പുറത്ത് പോകാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്.
സെപ്‌തംബർ 30ന് സിങ്കപ്പൂർ‐ഇന്ത്യ ഹാക്കത്തോൺ 2019 പരിപാടിയിലെ നരേന്ദ്ര മോഡിയുടെ പ്രസംഗമാണ് തത്സമയം സംപ്രേക്ഷണം ചെയ്യാതിരുന്നത്.
പരിപാടി ആര്‍ വസുമതി മന:പൂർവം സംക്ഷ്രേണം ചെയ്യാതിരുന്നു എന്നാരോപിച്ചാണ് നടപടിയെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here